ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ: തെയ്യം

ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ: തെയ്യം

MalajámštinaStáhnutelný audio soubor
Tiger Rider, Rider
PublishDrive Audio
EAN: 9781958260876
Dostupné online
84 Kč
Běžná cena: 93 Kč
Sleva 10 %
ks

Dostupné formáty

Podrobné informace

ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ എന്ന പുസ്തകം കാലം മറന്ന് പോകുന്ന ഒരു സംസ്കാരത്തേയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന സമുദായങ്ങളേയും പറ്റിയുള്ള ഒരു ഓർമ്മിപ്പിക്കലാണ്. ദ്രാവിഡകലാരൂപമായ കേരളത്തിൽ നിലനിൽക്കുന്ന ഒരു ദ്രാവിഡകലാരൂപമാണ് തെയ്യം. ഭംഗിയാർന്ന ചിത്രങ്ങളും നൂറോളം കഥകളും മാത്രമല്ല, തെയ്യത്തെപ്പറ്റിയുള്ള വിശദവിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സ്വന്തം ദൈവങ്ങളായ തെയ്യം കെട്ടിയാടുന്ന കലാകാരന്മാർക്ക് ഞങ്ങൾ ഈ പുസ്തകം സമർപ്പിക്കുന്നു.


 കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി ഇരുപതിലധികം രാജ്യങ്ങളിൽ ജോലി സംബന്ധമായി എഴുത്തുകാരൻ പോവുകയുണ്ടായി. വിവിധ സ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് വിദഗ്ദോപദേശകനായും, സന്നദ്ധസേവകനായും നടത്തിയ യാത്രകളിൽ കൂടെ കാമറയും കരുതിയിരുന്നു. എത്ര നാടുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഫോട്ടോകൾ എടുത്തിട്ടുണ്ടെങ്കിലും അഞ്ഞൂറിലധികം ദൈവങ്ങൾ ഒരേ കാലത്ത് ഭൂമിയിൽ അവതരിക്കുന്ന മറ്റൊരു സ്ഥലം കാണാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. യുനെസ്കോയുടെ ലോകപൈതൃകഇടമെന്ന സ്ഥാനം ലഭിച്ചിട്ടുള്ള  പശ്ചിമഘട്ടത്തിനും അറബികടലിനുമിടയിലാണ് പ്രകൃതിരമണീയമായ വടക്കൻ മലബാർ തെയ്യങ്ങളെയും നെഞ്ചിലേറ്റിക്കൊണ്ട് നിലനിൽക്കുന്നത്. ചമയക്കാരായും, പാട്ടുകാരായും, നർത്തകരായും, താളവാദ്യക്കാരായും തെയ്യക്കലാകാരന്മാർ സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കുന്നു. തെയ്യത്തിന്റെ അവതരണത്തിനിടക്ക് മനുഷ്യനെന്ന നിലയിൽ നിന്നും ദൈവികതയുടെ നിഗൂഢതയിലേക്ക് ഇവർ വളരുന്നു. അത്തരം അവസരങ്ങളിൽ കനമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മുതൽ തീയ്യാട്ടം വരെയുള്ള എന്തിനേയും അവർ അനായാസമായി കീഴടക്കുന്നു.


ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ നിങ്ങളെ തെയ്യത്തിന്റെ ചരിത്രത്തിലൂടെയും വൈവിധ്യങ്ങളിലൂടെയും ഒരു ഉല്ലാസയാത്ര കൊണ്ട് പോകുമെന്ന് ഉറപ്പാണ്. മലബാറിലെ കുന്നിൻപ്രദേശങ്ങളിലെ വിശ്വാസങ്ങളുടെ ചിത്രം പകർത്തുന്നതിലും തെയ്യംകഥകൾ പറയുന്നതിലും ഈ പുസ്തകം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.


ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം നൂറ്റാണ്ടുകൾ പഴക്കമുള്ള 101 തെയ്യം കഥകളാണ് നിങ്ങളിലേക്ക് കൊണ്ട് വരുന്നത്. നൃത്തവും പാട്ടുകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തെയ്യങ്ങളും തോറ്റങ്ങളും ദൈവത്തിന്റെ സ്വന്തം നാട്ടിൽ, അയ്യായിരം വർത്തോളം പഴക്കമുള്ള ചാതുർവർണ്യവ്യവസ്ഥിതിക്ക് കീഴിൽ ദ്രാവിഡസമൂഹത്തിന് അനുഭവിക്കേണ്ടി വന്ന വിഷാദകരമായ അവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അനീതി നിറഞ്ഞു നിന്ന ഒരു വ്യവസ്ഥിതിക്ക് നേരെ നടന്ന വിപ്ലവത്തിന്റെ കഥകളാണ് തെയ്യങ്ങളുടേത്. അതുകൊണ്ട് തന്നെ അവരുടെ കഥകളും കലകളും വായനക്കാരുടെ ഹൃദയങ്ങളിൽ വികാരങ്ങൾ ഉണർത്തുമെന്ന് ഉറപ്പാണ്.

EAN 9781958260876
ISBN 1958260878
Typ produktu Stáhnutelný audio soubor
Vydavatel PublishDrive Audio
Datum vydání 1. ledna 2023
Jazyk Malayalam
Země Uruguay
Autoři Puli Murugan, Murugan; Saji Madapat, Madapat; Santhosh Vengara, Vengara; Tiger Rider, Rider
Editoři EPM Mavericks, Mavericks
Série The Gods of The God's Own Country