Manimekhala

Manimekhala

MalayalamEbook
Vinod Narayanan
Pencil
EAN: 9789356107007
Available online
CZK 57
Common price CZK 63
Discount 10%
pc

Available formats

Detailed information

About the book:
ഇളങ്കോ അടികള്‍ എഴുതിയ ചിലപ്പതികാരത്തിന്‍റെ രണ്ടാം ഭാഗമാണ് മണിമേഖല. ഈ തമിഴ് കാവ്യം എഴുതിയത് കുലവാണികന്‍ ചീത്തലൈ ചാത്തനാരാണ്. ചിലപ്പതികാരം പോലെ തന്നെ ഒരു സംഘകാല കൃതിയാണ് ഇതും. ചിലപ്പതികാരത്തിലെ നായകനായ കോവലന്‍റേയും കാമുകിയായ മാധവിയുടേയും മകളാണ് മണിമേഖല. ബുദ്ധമതത്തിന്‍റെ പ്രകടമായ സ്വാധീനം ഈ കൃതിയില്‍ വ്യക്തമായി കാണാം. എഡി രണ്ടാം നൂറ്റാണ്ടിലാണ് ഈ കൃതിയുടെ ജനനം. ബിസി നാലാം നൂറ്റാണ്ടാണ് ശ്രീ ബുദ്ധന്‍റെ ജീവിതകാലം. അതിനുശേഷം ബുദ്ധമതം ദക്ഷിണേന്ത്യയിലേക്ക് പടരാന്‍ തുടങ്ങിയ കാലമാണ് സംഘകാലം. ആദ്യകാല സംഘകൃതികള്‍ ദ്രാവിഡമതത്തിന്‍റെ സവിശേഷതകളെ എടുത്തു പറഞ്ഞിരുന്നു. പില്‍ക്കാലത്ത് അത് ബുദ്ധമത തത്വങ്ങളെ പുല്‍കുന്നതും കാണാം.


മണിമേഖല എന്ന ഈ പുസ്തകം സ്വതന്ത്രമായി പുനരാഖ്യാനം ചെയ്തിരിക്കുന്നത് വിനോദ് നാരായണനാണ്. ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് അനില്‍ നാരായണന്‍.
About the author:
ആദ്യത്തെ നോവല് മായക്കൊട്ടാരം ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല് മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്പതില്പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ 160 ല്‍ കൂടുതല്‍ പുസ്തകങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടു. കാമിക(നോവല്), മാരിയമ്മന്‍ തെരുവ് (നോവല്), മുംബൈ റസ്റ്റോറന്‍റ്(നോവല്), ഡബിള്‍ മര്‍ഡര്‍ (കഥകള്), ദി റെഡ് (നോവല്‍) എന്നിവ പ്രധാനപുസ്തകങ്ങളാണ്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില് ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില് നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര് വാണിയത്തു വീട്ടില് ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില് ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്രപ്രവര്ത്തകനായി. ഇപ്പോള് സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. നൈന ബുക്സ്, ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്നു. അഞ്ച് ഹ്രസ്വചിത്രങ്ങള് തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില് പ്രദര്ശിപ്പിക്കപ്പെടുകയും പുരസ്കാരാര്ഹമാവുകയും ചെയ്തു.

EAN 9789356107007
ISBN 9356107009
Binding Ebook
Publisher Pencil
Publication date May 18, 2022
Pages 25
Language Malayalam
Country India
Authors Vinod Narayanan
Manufacturer information
The manufacturer's contact information is currently not available online, we are working intensively on the axle. If you need information, write us on helpdesk@megabooks.sk, we will be happy to provide it.